സെൻട്രൽ ദോഹയിലെ ഗതാഗതം കുറയ്ക്കുന്നതിന് വെഹിക്കിൾ പ്ലേറ്റ് മാനേജ്മെന്റ് പ്ലാൻ നടപ്പിലാക്കുമെന്ന് കോർണിഷ് സ്ട്രീറ്റ് ക്ലോഷർ ഇംപ്ലിമെന്റേഷൻ പ്ലാൻ കമ്മിറ്റി പ്രഖ്യാപിച്ചു.
സെപ്റ്റംബർ 30 മുതൽ എല്ലാ വെള്ളിയാഴ്‌ചയും 3PM മുതൽ 10PM വരെ നടപ്പിലാക്കുന്ന പദ്ധതിയിൽ – ജനറൽ ട്രാൻസ്‌പോർട്ട് നമ്പർ പ്ലേറ്റുകളും കറുത്ത പ്രൈവറ്റ് ട്രാൻസ്‌പോർട്ട് നമ്പർ പ്ലേറ്റുകളും ഉള്ള വാഹനങ്ങൾ സെൻട്രൽ ദോഹയിൽ നിന്ന് വഴിതിരിച്ചുവിടും.
വടക്ക് അൽ ഖഫ്ജി സ്ട്രീറ്റ്, പടിഞ്ഞാറ് നിന്നും തെക്ക് നിന്നും സി-റിംഗ് റോഡ്, കിഴക്ക് നിന്ന് കോർണിഷ് സ്ട്രീറ്റ് എന്നിവ പ്ലാനിന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ ഉൾപ്പെടുന്നു.
ഫിഫ ലോകകപ്പ് 2022 നോട് അനുബന്ധിച്ച് നവംബർ 1 മുതൽ പ്ലാൻ പൂർണ്ണമായി പ്രാബല്യത്തിൽ വരും.
ഒരു വാഹനം മാത്രമുള്ള ആളുകൾ (ഒരു പൊതു ട്രാൻസ്പോർട്ട് നമ്പർ പ്ലേറ്റ് അല്ലെങ്കിൽ സ്വകാര്യ ബ്ലാക്ക് നമ്പർ പ്ലേറ്റ് ഉള്ളത്), അതുപോലെ മൊവാസലാത്ത്, ഖത്തർ റെയിൽ പൊതുഗതാഗത വാഹനങ്ങൾ, എമർജൻസി വാഹനങ്ങൾ എന്നിവ പ്ലാനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, അവർക്ക് ഈ റോഡുകളിലേക്ക് പ്രവേശിക്കാൻ തടസ്സമില്ല.
പദ്ധതിയുടെ നിർവഹണ കാലയളവിൽ സെൻട്രൽ ദോഹയിലേക്ക് പ്രവേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ വാഹനങ്ങൾക്കും ആർട്ടിക്കിൾ 49 അടിസ്ഥാനമാക്കി – ബന്ധപ്പെട്ട അധികാരികൾ പിഴ ചുമത്തുമെന്ന് കമ്മിറ്റി കൂട്ടിച്ചേർത്തു.
FIFA ലോകകപ്പ് കാലത്ത് ട്രാഫിക് കുറയ്ക്കുന്നതിനും രാജ്യത്തുടനീളമുള്ള സുഗമമായ ഗതാഗത പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള യാത്രാ ഡിമാൻഡ് മാനേജ്മെന്റ് നടപടികളുടെ ഭാഗമാണ് വാഹന പ്ലേറ്റ് മാനേജ്മെന്റ് പ്ലാൻ.
ഫലപ്രാപ്തി വിലയിരുത്തുന്നതിനായി അടുത്തിടെ നടന്ന ലുസൈൽ സൂപ്പർ കപ്പിൽ ഇത് പരീക്ഷിച്ചു. ഫലങ്ങളുടെ അടിസ്ഥാനത്തിൽ, ഈ വർഷത്തെ ഫിഫ ലോകകപ്പിലും പദ്ധതി നടപ്പിലാക്കാൻ കമ്മറ്റി തീരുമാനിക്കുകയാണുണ്ടായത്.