ഖത്തറിൽ വാഹന നമ്പർ പ്ലേറ്റ് സർവീസുകൾക്ക് ചെയ്യേണ്ടത്; മെട്രാഷ്2 വിലൂടെ പണമടക്കാം

ദോഹ: മെട്രാഷ്2 ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ അതിവേഗം ഘടിപ്പിക്കാൻ സൗകര്യമൊരുക്കി ഇൻഡസ്ട്രിയൽ ഏരിയയിലെ വെഹിക്കിൾസ് നമ്പർ പ്ലേറ്റ് വർക്ക്ഷോപ്പ് കെട്ടിടം. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന ഈ സൗകര്യം രാവിലെ 6:30 മുതൽ വൈകിട്ട് 7 വരെ തുറന്നിരിക്കും.

ഈ ഫാസ്റ്റ് ട്രാക്ക് സേവനം ലഭിക്കാൻ, വാഹനമോടിക്കുന്നവർക്ക് Metrash2 ആപ്പ് ഉപയോഗിച്ച് ഫീസ് അടയ്ക്കാം.

മുൻകൂറായി പണമടയ്ക്കുന്നതിനാൽ, പേയ്‌മെന്റ് കൗണ്ടർ ഒഴിവാക്കി, അവർക്ക് വെരിഫിക്കേഷൻ കൗണ്ടറിന് ശേഷം നേരിട്ട് നമ്പർ പ്ലേറ്റ് ഇൻസ്റ്റാളേഷനിലേക്ക് പോകാം.

ഇൻഡസ്ട്രിയൽ ഏരിയയിലെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് വർക്ക്ഷോപ്പ് കെട്ടിടം നാല് ലെയിനുകൾ ആയാണ് പ്രവർത്തിക്കുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ലെഫ്റ്റനന്റ് ഫൈസൽ അബ്ദുൽ അസീസ് അൽ ഹെയ്ദൂസ് പറഞ്ഞു. മെട്രാഷ് 2 സേവന ഉപയോക്താക്കൾക്കായി പ്രത്യേക ലെയിൻ നൽകിയിട്ടുണ്ട്.

കേടായതോ നഷ്‌ടപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകൾ മാറ്റി സ്ഥാപിക്കൽ, പ്രത്യേക നമ്പർ പ്ലേറ്റ് സ്ഥാപിക്കൽ, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവ ഈ കേന്ദ്രത്തിൽ ലഭിക്കും.

കൂടുതൽ സ്ഥലവും നൂതന സാങ്കേതിക ഉപകരണങ്ങളും ഉള്ള വർക്ക്‌ഷോപ്പിൽ, നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്ന പ്രക്രിയ ഇപ്പോൾ കൂടുതൽ സുഗമമാക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് വാഹനത്തിൽ നിന്ന് ഇറങ്ങേണ്ട ആവശ്യമില്ലാതെ തന്നെ കുറച്ച് മിനിറ്റുകൾ കൊണ്ട് സർവീസ് പൂർത്തിയാകും.

പൗരന്മാർക്കും താമസക്കാർക്കും ഉൾപ്പെടെ ഖത്തറിലെ ജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് താൽപ്പര്യമുണ്ടെന്ന് അധികൃതർ പറഞ്ഞു.

ഖത്തർ ടിവിയുമായി നടന്ന അഭിമുഖത്തിലാണ് അധികൃതർ വിവരങ്ങൾ പങ്കിട്ടത്.

Exit mobile version