ഒന്നരലക്ഷം ഖത്തർ റിയാലിന് വ്യാജ സ്വർണം വിൽക്കാൻ ശ്രമിച്ച രണ്ടുപേരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ള രണ്ട് പ്രവാസികളെയാണ് മാമൂറ മേഖലയിൽ നിന്ന് തൊണ്ടി സഹിതം അറസ്റ്റ് ചെയ്തത്.
വ്യാജ സ്വർണം ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവരുടെ സാന്നിധ്യത്തെക്കുറിച്ച് വകുപ്പിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് തിരച്ചിലുകളും അന്വേഷണങ്ങളും നടത്താൻ ഒരു പ്രത്യേക സംഘം രൂപീകരിച്ചു,
ഏകദേശം 15 കിലോഗ്രാം ഭാരമുള്ള ലോഹക്കഷ്ണങ്ങൾ ഖത്തറിലേക്ക് കടത്തിയതായി പ്രതികൾ സമ്മതിച്ചു. പഴയ കാലത്തെ നിധിയാണെന്ന് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കാൻ പുരാതന വസ്തുക്കളെ പോലെ തോന്നിപ്പിക്കാൻ അവ മറ്റ് വസ്തുക്കളുമായി കലർത്തി.
കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് അംഗീകൃത സ്റ്റോറുകളിൽ നിന്ന് മാത്രം സ്വർണം വാങ്ങാനും വിൽക്കാനും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.