കാർ മോഷണം: 2 പേർ അറസ്റ്റിൽ

ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കാറുകൾ മോഷ്ടിച്ച രണ്ട് പേരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.

രാജ്യത്തെ മോഷണങ്ങൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗം രൂപീകരിച്ച ശേഷമാണ് രണ്ടുപേരെ പിടികൂടി കസ്റ്റഡിയിലെടുത്തത്.

വാഹനങ്ങളും വിലപിടിപ്പുള്ള വസ്‌തുക്കളും സുരക്ഷിതമാക്കാൻ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് എംഒഐ പൊതുജനങ്ങളെ ഓർമ്മിപ്പിക്കുകയും, സംശയാസ്പദമായ എന്തെങ്കിലും മോഷണക്കേസുകൾ ഹെൽപ്പ് ലൈൻ 999-ൽ അറിയിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

Exit mobile version