ദോഹ: ഖത്തറിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ട്വിറ്റർ ആപ്പും വെബ്‌സൈറ്റും പ്രവർത്തനരഹിതമായതായി നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. മണിക്കൂറുകൾ നീണ്ട ട്വിറ്റർ ഔട്ടേജിന് ശേഷം പ്ലാറ്റ്ഫോം ഇപ്പോൾ തിരിച്ചെത്തിയിട്ടുണ്ട്.
ഡൗൺ ഡിറ്റക്ടർ റിപ്പോർട്ട് പ്രകാരം, ലോകമെമ്പാടുമുള്ള നിരവധി ആളുകൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പ്രശ്‌നങ്ങൾ നേരിട്ടു.
ഖത്തറിൽ വെബ്‌സൈറ്റ് മണിക്കൂറുകളോളം തടസ്സം നേരിട്ടു.
ഇതിന് പുറമെ, യുകെ, പോളണ്ട്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓൺ ഡൗൺ ഡിറ്റക്ടർ ഉപയോക്താക്കൾ അവരുടെ രാജ്യങ്ങളിലും പ്ലാറ്റ്ഫോം തകരാറിലായതായി റിപ്പോർട്ട് ചെയ്തു.