നാളെ മുതൽ നിശ്ചിത സമയങ്ങളിൽ ട്രക്കുകൾക്കും ബസ്സുകൾക്കും വിലക്ക്

ദോഹ: ഓഗസ്റ്റ് 6, നാളെ മുതൽ ഓഗസ്റ്റ് 10 ചൊവ്വാഴ്ച വരെ ഖത്തറിലെ റോഡുകളിൽ ശക്തമായ ട്രാഫിക്ക് അനുഭവപ്പെടുന്ന മണിക്കൂറുകളിൽ (പീക്ക് ഹവേഴ്‌സ്) ബസ്സുകൾക്കും ട്രക്കുകൾക്കും നിരോധനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയവും ഗതാഗത വകുപ്പും അറിയിച്ചു. 

ദിവസേന മൂന്ന് ഘട്ടങ്ങളിൽ ആയാണ് നിരോധന മണിക്കൂറുകൾ. ആദ്യം രാവിലെ 6 മുതൽ 8:30 വരെയാണ്. രണ്ടാം ഘട്ടം, ഉച്ചയ്ക്ക് 12 മുതൽ ഉച്ച തിരിഞ്ഞ് 3 വരെ. മൂന്നാം ഘട്ടം, വൈകിട്ട് 5 മുതൽ രാത്രി 9 വരെയുമാണ്. മൂവിംഗ് പെർമിറ്റ് ഉള്ള വാഹനങ്ങൾക്കും ഈ നിരോധനം ബാധകമാണ്.

രാത്രി 12 മുതൽ പുലർച്ചെ 5 മണി വരെയുള്ള സമയങ്ങളിൽ ഒരു വാഹനങ്ങൾക്കും പ്രവേശനനിരോധനം നിലനിൽക്കില്ല. ഈ സമയം ബസ്സുകളെയും ട്രക്കുകളെയും അനുവദിക്കുന്നതാണ്.

നാളെ മുതൽ ഓഗസ്റ്റ് 10 വരെ ദോഹയിലെ കോർണിഷ് സ്ട്രീറ്റ് നിർമ്മാണപ്രവർത്തനങ്ങൾക്കായി അടച്ചിടുന്നതിനാൽ സ്വകാര്യ വാഹനങ്ങളുടെ തിരക്ക് മറ്റു റോഡുകളിൽ കൂടുതലായി അനുഭവപ്പെട്ടേക്കുമെന്ന പശ്ചാത്തലത്തിലാണ് നടപടി എന്നു കരുതപ്പെടുന്നു.

Exit mobile version