ഗതാഗത സമയത്ത് ട്രക്കുകളുടെ ഭാരം നിരീക്ഷിക്കാൻ ഉപകരണങ്ങൾ സ്ഥാപിക്കുമെന്നും അമിതഭാരം കയറ്റുന്ന ട്രക്കുകളുടെ ലംഘനം രേഖപ്പെടുത്തുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വെളിപ്പെടുത്തി.
സ്മാർട് ഉപകരണങ്ങൾ വഴി ട്രക്കുകളുടെ ഭാരം അളക്കുന്നതിനുള്ള പുതിയ സംവിധാനം സജീവമാക്കുമെന്ന് ട്രാഫിക് പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റിലെ ഓഫീസർ ഫസ്റ്റ് ലെഫ്റ്റനന്റ് എഞ്ചിനീയർ അബ്ദുൾ റഹ്മാൻ അൽ മൻസൂരി ഖത്തർ റേഡിയോയോട് പറഞ്ഞു.
ഹൈവേകളിലുടനീളമായി വിതരണം ചെയ്യുന്ന 11 ട്രക്ക് വെയിംഗ് സ്റ്റേഷനുകൾക്ക് പുറമേ, നൂതന നിരീക്ഷണ സംവിധാനം ഉപയോഗിച്ച് ട്രക്കുകൾ നീങ്ങുമ്പോൾ നിയമലംഘകരെ പിടികൂടാൻ പട്രോളിംഗ് നടത്തും.
പൊതുമരാമത്ത് അതോറിറ്റിയുമായി (അഷ്ഗാൽ) സഹകരിച്ച് റോഡുകൾ കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കുകയാണ് ലക്ഷ്യമിടുന്നത്.