ലിറിക്ക ഗുളികകൾ കടത്താൻ ശ്രമം: ഹമദ് എയർപോർട്ടിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു

ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ (എച്ച്ഐഎ) കസ്റ്റംസ് അധികൃതർ തടഞ്ഞു. എയർപോർട്ടിലിറങ്ങിയ ട്രാവലറുടെ ബാഗ് കസ്റ്റംസ് ഇൻസ്പെക്ടർ തുറന്ന് പരിശോധിച്ചപ്പോഴാണ് നിരോധിത ഗുളികകൾ കണ്ടെത്തിയത്.

മൊത്തം 7,000 ലിറിക്ക ഗുളികകൾ കണ്ടെത്തി. പിടിച്ചെടുക്കൽ റിപ്പോർട്ട് നൽകുകയും നിയമ നടപടികൾ ഉടനടി സ്വീകരിക്കുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.

വിവിധ തരത്തിലുള്ള മയക്കുമരുന്ന് ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമവും ഖത്തറിലെ അധികാരികൾ കഴിഞ്ഞ ദിവസം തകർത്തിരുന്നു. അബു സംര തുറമുഖത്ത് കാറിന്റെ ഭാഗങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുള്ള കള്ളക്കടത്ത് ശ്രമമാണ് കസ്റ്റംസ് പരാജയപ്പെടുത്തിയത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version