ഖത്തറിൽ റോഡപകടങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്, പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനും വർധിച്ചു

നാഷണൽ പ്ലാനിങ് കൗൺസിലിന്റെ മാസം തോറുമുള്ള സ്റ്റാറ്റിസ്റ്റിക്‌സ് ബുള്ളറ്റിൻ പ്രകാരം ഖത്തറിലെ ട്രാഫിക് അപകട കേസുകൾ (പരിക്ക് പറ്റിയിട്ടില്ലാത്ത സംഭവങ്ങൾ ഒഴികെ), 2024 സെപ്റ്റംബർ മാസത്തിൽ 726 എണ്ണമായി. ഇതിനർത്ഥം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണം 24.5 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 13.1 ശതമാനവും വർദ്ധിച്ചുവെന്നാണ്.

മിക്ക കേസുകളിലും വലിയ രീതിയിലുള്ള പരിക്കുകൾ സംഭവിച്ചിട്ടില്ല. ഈ അപകടങ്ങളിൽ നിന്നുള്ള ചെറിയ പരിക്കുകൾ 96 ശതമാനവും ഗുരുതരമായ പരിക്കുകൾ 3 ശതമാനവുമാണ്. മൊത്തം ഒൻപത് മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്, ഇത് മൊത്തം ട്രാഫിക് അപകടങ്ങളുടെ 1 ശതമാനം മാത്രമാണ്.

പുതിയ വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട്, 2024 സെപ്റ്റംബറിൽ മൊത്തം 9,517 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി ബുള്ളറ്റിൻ സൂചിപ്പിച്ചു. ഇക്കാര്യത്തിൽ പ്രതിമാസ വർദ്ധനവ് 10.6 ശതമാനവും വാർഷിക വർദ്ധനവ് 12.7 ശതമാനവുമാണ്.

Exit mobile version