ജനുവരി 18 ബുധനാഴ്ച വൈകുന്നേരം 6:30 ന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആരാധകർക്കായി തുറന്ന പരിശീലന സെഷനോടെ പാരീസ് സെന്റ് ജെർമെയ്ൻ അവരുടെ ഖത്തർ വിന്റർ ടൂർ ആരംഭിക്കും.
വൈകുന്നേരം 4 മണിക്ക് പ്രവേശനം അനുവദിക്കും. 15,000-ത്തിലധികം ടിക്കറ്റുകൾ QR20 നിരക്കിൽ ഇപ്പോൾ Q-ടിക്കറ്റ്സിൽ ലഭ്യമാണ്.
ജനുവരി 19-ന് സൗദികളുടെ ഓൾ സ്റ്റാർ ഇലവനുമായുള്ള സൗഹൃദ മത്സരത്തിന് തയ്യാറെടുക്കുമ്പോൾ ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങളെ കാണുന്നതിന്റെ അതുല്യമായ അനുഭവമാണ് തുറന്ന പരിശീലനം ലഭ്യമാക്കുക.
ജനുവരി 17 ന് ടീം ദോഹയിലെത്തും. തുടർന്ന് സൗദി അറേബ്യയിലെ റിയാദിലേക്ക് പോകും. സൗദിയിലെ മുൻനിര ക്ലബ്ബുകളായ അൽ-ഹിലാൽ, അൽ-നാസർ എന്നിവരിൽ നിന്നുള്ള ഓൾ-സ്റ്റാർ ഇലവിനെതിരെ കളിക്കും. ജനുവരി 19 ന് റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് ശേഷം ടീം പാരീസിലേക്ക് മടങ്ങും.
ഖത്തറിലെ ആരാധകർക്ക് ഇത്തരമൊരു എക്‌സ്‌ക്ലൂസീവ് അനുഭവം ഒരിക്കൽ കൂടി നൽകുന്നതിൽ സന്തുഷ്ടരാണെന്ന് ക്ലബ് പത്രക്കുറിപ്പിൽ പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB