മത്സര ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് നാളെ മുതല്‍ (ഡിസംബര്‍ 2 ) ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹയ്യ കാര്‍ഡ്, ബുക്ക് ചെയ്ത ഹോട്ടല്‍ റിസര്‍വേഷന്‍, 500 റിയാല്‍ ഫീസ് എന്നിവയാണ് ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാന്‍ വേണ്ടത്.
ഹയ്യ പ്ലാറ്റ്ഫോമില്‍ ആരാധകര്‍ക്ക് അവരുടെ ഹയ്യ കാര്‍ഡിനായി അപേക്ഷിക്കാം. qatar2022.qa/book എന്നതില്‍ നിരവധി ഓപ്ഷനുകള്‍ ലഭ്യമാണ്. 12 വയസ് മുതൽ പ്രായമുള്ളവർക്ക് 500 റിയാല്‍ പ്രവേശന ഫീസ് നല്‍കണം. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് ഫീസ് ഈടാക്കില്ല.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu