ഖത്തർ തിരുവമ്പാടി വെൽഫയർ കമ്മറ്റി പതിനഞ്ചാം വാർഷികം ആഘോഷിച്ചു

ദോഹ: ഖത്തർ തിരുവമ്പാടി വെൽഫയർ കമ്മറ്റിയുടെ പതിനഞ്ചാം വാർഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഖത്തറിലെ ആതുരസേവന രംഗത്തെ ശ്രദ്ധേയനായ ഡോ: അരുൺ കുമാർ ഉൽഘാടനം നിർവഹിച്ചുകൊണ്ട് ജീവിത ശൈലീ രോഗങ്ങളെ പറ്റിയും പ്രതിരോധ മാർഗങ്ങളും അദ്ധേഹം വിശദീകരിച്ചു. 

തുടർന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യത്ത് പരിപാലന സമതി അംഗം  അബാസ് മുക്കം കൂടാതെ, ആരോഗ്യപ്രവർത്തകരെയും, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച  അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. 

തുടർന്ന് കേരള ബജറ്റ് അവതരിപ്പിച്ച പ്രവാസികളുടെ അവകാശങ്ങളെയും പദ്ധതികളെയും പറ്റിയും ഐ.സി.ബി. എഫ് നടപ്പാക്കുന്ന ഇൻഷൂറൻസ് പദ്ധതികളെക്കുറിച്ചും അബ്ദുൽ റഹൂഫ് കൊണ്ടോട്ടി സംസാരിച്ചു.

ആർ ജെ രതീഷ്, എം.എ അമീൻ കൊടിയത്തൂർ , മുഹ്സിൻ തളിക്കുളം എന്നിവർ അംശംസകൾ അർപ്പിച്ചു. RJ പാർവ്വതി ആങ്കറിംഗ് നിർവ്വഹിച്ചു.സുനിൽ പി.എം സ്വഗതവും. പ്രസിഡൻറ് ഷാജുദീൻ സുബൈബാസ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മുജിബ് റഹിമാൻ റിപ്പോർട്ട് അവതരിപ്പിച്ചു.

തുടർന്ന് മാപ്പിള കലാ അക്കാദമി ചെയർമാൻ മുഹ്സിൻ തളിക്കുളത്തിന്റെ നേതൃത്വത്തിൽ നടന്ന ഗാന വിരുന്നും അംഗങ്ങളുടെയും മക്കളുടെയും കലാ പരിപാടികളും സദസ്സിന് ഹൃദ്യമായ അനുഭവം നൽകി.  

പ്രോഗ്രാം കൺവിനർ ഷംസുദിൻ(സഞ്ചു സ്കൈ വേ) ന്റെ നേതൃത്വത്തിൽ സമദ് കിളിയണ്ണി , ജംഷീർ, വാഹിദ് കപ്പലാട്ട് , ഷുഹൈമ്പ്, സിദ്ദിഖ് ചോലക്കൽ , സമദ് ബാബു, ഹാരിസ്, സജി ഉലഹന്നാൻ, രാജ് കൊട്ടാരത്തിൽ ബിജോയ് വർഗീസ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

സെക്രട്ടറി ഇല്യാസ് കെൻസാ നന്ദി പറഞ്ഞു.

Exit mobile version