അൽ ഷമാൽ റോഡിൽ വടക്ക് ഭാഗത്തുള്ള ഉമ് അൽ അമദ്, ഉമ്മ് ഗാർൻ ഇന്റർചേഞ്ചുകൾക്കിടയിൽ താത്ക്കാലികമായി ഗതാഗതം നിർത്തിവെക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് ട്രാഫിക് സൈൻബോർഡുകൾ സ്ഥാപിക്കുന്നതിനായി വ്യാഴാഴ്ച പുലർച്ചെ 1 മണി മുതൽ 5 മണി വരെ വാദി ലുസൈൽ റോഡിലേക്ക് ഗതാഗതം വഴിതിരിച്ചുവിടുമെന്നും അഷ്ഗാൽ ട്വിറ്ററിൽ അറിയിച്ചു.