സബാഹ് അൽ അഹമ്മദ് കോറിഡോറിൽ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി

ഫലേഹ് ബിൻ നാസർ ഇൻ്റർചേഞ്ചിനും അഹ്മദ് ബിൻ സെയ്‌ഫ് അൽതാനിക്കും ഇടയിലുള്ള സബാഹ് അൽ അഹമ്മദ് കോറിഡോറിൽ അഷ്ഗാൽ താൽക്കാലികമായി റോഡ് അടച്ചതായി പ്രഖ്യാപിച്ചു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൻ്റെ ഏകോപനത്തോടെ 2025 ഫെബ്രുവരി 7 വെള്ളിയാഴ്ച്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെ എട്ട് മണിക്കൂർ റോഡ് അടച്ചിരിക്കും.

ഡ്രൈവർമാർ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ ബദലായുള്ള ലോക്കൽ, സർവീസ് റോഡുകൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Exit mobile version