കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്‌സ്പ്രസ്സ് വേയിലേക്കുള്ള തുരങ്കവും ഷാർഖ് ഇൻ്റർസെക്ഷനിൽ നിന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള മൂന്ന് പാതകളും താൽക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.
റോഡ് അറ്റകുറ്റപ്പണികൾക്കായി നവംബർ 8 വെള്ളിയാഴ്ച്ച പുലർച്ചെ 2 മണിക്ക് ആരംഭിക്കുന്ന ഈ അടച്ചിടൽ നവംബർ 10 ഞായറാഴ്ച്ച പുലർച്ചെ 5 വരെ നീണ്ടുനിൽക്കും.
തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സമീപത്തുള്ള ഇതര റൂട്ടുകൾ സ്വീകരിക്കാൻ അഷ്ഗൽ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.