2025 ഫെബ്രുവരി 28 വെള്ളിയാഴ്ച്ച എട്ട് മണിക്കൂർ നേരത്തേക്ക് മെസൈമീർ ഇൻ്റർചേഞ്ച് ടണൽ അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. അൽ ഷമാലിൽ നിന്ന് മെസായിദ് റോഡ് വഴി റൗദത്ത് അൽ ഖൈൽ സ്ട്രീറ്റിലേക്ക് വരുന്ന വാഹനങ്ങളെയാണ് അടച്ചിടൽ ബാധിക്കുക.
പ്രധാനപ്പെട്ട അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനായി പുലർച്ചെ 2 മുതൽ രാവിലെ 10 വരെ ടണൽ അടച്ചിടും.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ചേർന്നാണ് അടച്ചുപൂട്ടൽ ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഈ സമയത്ത്, മെസൈദ് റോഡിൽ നിന്ന് റൗദത്ത് അൽ ഖൈൽ സ്ട്രീറ്റിലേക്ക് വരുന്ന ഡ്രൈവർമാർ അറ്റാച്ച് ചെയ്‌ത മാപ്പിൽ കാണിച്ചിരിക്കുന്ന ഇതര റൂട്ടുകൾ ഉപയോഗിക്കണം.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx