ഖത്തറിലെ താപനിലയിൽ ചൊവ്വാഴ്ച്ച മുതൽ പ്രകടമായ വർദ്ധന

ദോഹ: ചൊവ്വാഴ്ച്ച മുതൽ അടുത്ത ആഴ്‌ച്ച അവസാനിക്കുന്നത് വരെ ഖത്തറിലെ താപനിലയിൽ പ്രകടമായ വർധനവ് ഉണ്ടാകുമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. നിലവിലുള്ള ശരാശരി താപനിലയിൽ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ വർധനവ് രേഖപ്പെടുത്തിയേക്കാമെന്നാണ് റിപ്പോർട്ട്. ദോഹയിലെ പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസിലെത്തും. മധ്യമേഖലകളിലും തെക്കൻ പ്രദേശങ്ങളിലും ഇത് 45 ഡിഗ്രിക്കും മുകളിലേക്ക് കടക്കാമെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

Exit mobile version