ഏഷ്യൻ കപ്പ് ഉദ്‌ഘാടന ദിനം ‘സർപ്രൈസുകൾ’ ഉണ്ടാകും

എഎഫ്‌സി ഏഷ്യൻ കപ്പ് ഖത്തർ 2023 ന്റെ ഉദ്ഘാടന ചടങ്ങിൽ ഒരു പ്രത്യേക സർപ്രൈസ് കാത്തിരിക്കുന്നതായി പ്രാദേശിക സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.

ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങ് ഏവർക്കും അമ്പരപ്പിക്കുന്നതാവും.  ആരാധകർക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്നും ഓർഗനൈസിംഗ് കമ്മിറ്റി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹസൻ റബീയ അൽ കുവാരി നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഉദ്ഘാടന ചടങ്ങ് 2024 ജനുവരി 12 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് 88,000 പേരെ ഉൾക്കൊള്ളുന്ന ലുസൈൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. തുടർന്ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഖത്തർ ലെബനനെ നേരിടും.

ഉദ്ഘാടന മത്സരത്തിന് അഞ്ച് മണിക്കൂർ മുമ്പ് ഉച്ചയ്ക്ക് 2 മണിക്കാണ് ലുസൈൽ സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറക്കുക.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version