ദോഹയിലെ വിദ്യാർത്ഥിക്ക് ഏറ്റവും ദൈർഘ്യമേറിയ കമ്പ്യൂട്ടർ ഉപയോഗത്തിനുള്ള ലോക റെക്കോർഡ്. ദോഹയിലെ ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് വാസിഫ് ഉമൈറാണ്ഏറ്റവും കൂടുതൽ സമയം കമ്പ്യൂട്ടർ ഉപയോഗിച്ചതിന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ പ്രവേശനം നേടി ലോക റെക്കോർഡ് സ്ഥാപിച്ചത്.
2022 ഓഗസ്റ്റ് 25-ന്, തന്റെ പേഴ്‌സണൽ കമ്പ്യൂട്ടർ 145 ദിവസവും 9 മണിക്കൂറും തുടർച്ചയായി ഒരു വീട്ടുപരിസരത്ത് യാതൊരു തടസ്സവുമില്ലാതെ പ്രവർത്തിപ്പിച്ചാണ് വാസിഫ് ഈ വ്യത്യസ്ത റെക്കോഡ് സ്വന്തം പേരിലാക്കിയത്.
വിജയത്തിൽ പ്രിൻസിപ്പൽ അസ്ന നഫീസ് വാസിഫിനെ അഭിനന്ദനം അറിയിച്ചു.