ഖത്തറിൽ 4 ലക്ഷത്തിലേറെ തൊഴിലാളികൾക്ക് തൊഴിലുടമകളെ മാറ്റാൻ സാധിച്ചു

ഖത്തറിലെ സ്പോൺസർഷിപ്പ് സംവിധാനം നിർത്തലാക്കിയതിന് ശേഷം, 400,000 ലേറെ തൊഴിലാളികൾ തങ്ങളുടെ തൊഴിലുടമകളെ മാറ്റിയതായി ദേശീയ മനുഷ്യാവകാശ സമിതി (എൻഎച്ച്ആർസി) ചെയർപേഴ്സൺ മറിയം ബിൻത് അബ്ദുല്ല അൽ അത്തിയ പറഞ്ഞു.

ആംനസ്റ്റി ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ് കാലമർഡുമായി ലണ്ടനിൽ നടത്തിയ കൂടിക്കാഴ്ചയിൽ, എൻഎച്ച്ആർസിയുടെ റിപ്പോർട്ടുകളും ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള നിരീക്ഷണവും സ്ഥിതിവിവരക്കണക്കുകളും തൊഴിലാളി മേഖലയുടെ വികസനത്തിന്റെ വ്യാപ്തി കാണിക്കുന്നുവെന്ന് അവർ അടിവരയിട്ടു.

ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങൾ, തൊഴിലുടമകളെ മാറ്റാനുള്ള അവകാശം ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് ഉപകരപ്രദമായിരിക്കുന്നെന്നു അവർ ആവർത്തിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version