സ്പെഷ്യൽ ബസ്സുകൾ, 7 കാൽനട ക്രോസിംഗുകൾ; അറബ് കപ്പിനൊരുങ്ങി കോർണിഷ്

അറബ് കപ്പിൽ കോർണിഷ് സ്ട്രീറ്റിൽ സഞ്ചരിക്കാൻ പൊതുജനങ്ങൾക്ക് ഏഴ് കാൽനട ക്രോസിംഗുകൾ ലഭ്യമാവും. ഈ ദിവസങ്ങളിൽ, എല്ലാ കാൽനട ക്രോസിംഗുകളും തുറന്നിരിക്കുമെന്നും ഇവന്റുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് ഇവ താൽക്കാലികമായി അടച്ചിടാൻ കാരണമെന്നും കോർണിഷ് ക്ലോഷർ കമ്മിറ്റിയുടെ ടെക്‌നിക്കൽ ടീം മേധാവി ഫസ്റ്റ് ലെഫ്റ്റനന്റ് ഖാലിദ് അൽ മുല്ല പറഞ്ഞു. “കോർണിഷ് സ്ട്രീറ്റ് അടച്ചിട്ടിരിക്കുന്നത് ചിലർ വിശ്വസിക്കുന്നത് പോലെ മറ്റ് അറ്റകുറ്റപ്പണികൾക്കല്ല,” അൽ റയാൻ ടിവിയോട് സംസാരികുകയായിരുന്നു അദ്ദേഹം.

സൂഖ് വാഖിഫിൽ നിന്ന് ഓരോ 15 മിനിറ്റിലും ഷെറാട്ടണിലേക്കും പിന്നീട് സൂഖ് വാഖിഫിലേക്കും പുറപ്പെടുന്ന കോർണിഷ് ബസ് സർവീസുകളും അറബ് കപ്പ് ദിനങ്ങളിൽ ഏർപ്പെടുത്തും. ഈ ബസ്സുകൾക്ക് ആകെ 11 പിക്ക്-അപ്പ്, ഡ്രോപ്പ് സ്റ്റേഷനുകൾ ഉണ്ടായിരിക്കും. കാണികൾക്ക് കോർണിഷിലെ ക്രോസിംഗുകൾക്ക് സമീപമുള്ള ഏഴ് സ്റ്റേഷനുകളിൽ നിന്ന് വേദികളിലേക്കും തിരിച്ചും പോകാൻ സാധിക്കും.

എല്ലാ വാഹനങ്ങൾക്കും, കോർണിഷിനു ചുറ്റുമുള്ള പ്രദേശത്തേക്ക് പ്രവേശിക്കാൻ ഇതര പ്രവേശന കവാടങ്ങളും എക്സിറ്റും ക്രമീകരിക്കുമെന്നും അൽ മുല്ല അറിയിച്ചു.

Exit mobile version