ഇൻഡസ്ട്രിയൽ ഏരിയയിൽ ഇൻഡ്യൻ എംബസ്സിയുടെ സ്‌പെഷ്യൽ കോൺസുലാർ ക്യാമ്പ് ജൂണ് 17 വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ നടക്കും. ഡസർട്ട് ലൈൻ ക്യാമ്പ് സ്ട്രീറ്റ് 38 ലാണ് പരിപാടി.
പാസ്പോർട്ട് ആന്റ് അറ്റസ്റ്റേഷൻ സർവീസ്, തൊഴിൽ പ്രശ്നങ്ങളും ബോധവൽക്കരണവും തുടങ്ങിയ വിഷയങ്ങൾക്കായി സമീപിക്കാം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളുടെ കോപ്പികളും കയ്യിൽ കരുതുക. ഓണ്ലൈൻ ഫോം ഫില്ലിംഗ് സഹായങ്ങൾ രാവിലെ 8 മുതൽ ലഭ്യമാകും.