ഫിഫ അറബ് കപ്പ് കാലയളവിൽ സ്‌പെഷ്യൽ ബസ്സുകൾ സർവീസ് നടത്തും; വിവരങ്ങൾ

ദോഹ: ഫിഫ അറബ് കപ്പ് ടൂർണമെന്റിൽ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കാത്ത സ്റ്റേഡിയങ്ങളിലേക്കും കോർണിഷ് പോലുള്ള മറ്റ് വേദികളിലേക്കും സഞ്ചരിക്കാൻ ഖത്തറിലെ റോഡ് ഗതാഗത വിഭാഗമായ മൊവാസലാത്ത് (കർവ) പ്രത്യേക ബസ് സർവീസ് നടത്തും.

സ്റ്റേഡിയം ഇതര സേവനങ്ങൾക്ക്, കോർണിഷ് ഷട്ടിൽ സർവീസും ബി, സി റിംഗ് റോഡിലെ സെൻട്രൽ ദോഹ ലൂപ്പുകളുമാണ് തയ്യാറാക്കുക.

സ്റ്റേഡിയം സർവീസുകളിൽ, മെട്രോ ഷട്ടിൽ, പാർക്ക് ആൻഡ് റൈഡ് ഷട്ടിൽ എന്നിവ ഉൾപ്പെടും.

മെട്രോ ഷട്ടിൽ സർവീസുകൾ താഴെ പറയുന്നവയാണ്:

i.  അൽ വക്ര മെട്രോ സ്റ്റേഷൻ മുതൽ അൽ ജനൂബ് സ്റ്റേഡിയം വരെ

 ii.  ഫ്രീ സോൺ മെട്രോ സ്റ്റേഷൻ മുതൽ അൽ തുമാമ സ്റ്റേഡിയം വരെ

 iii.  ലുസൈൽ മെട്രോ സ്റ്റേഷൻ മുതൽ അൽ ബൈത്ത് സ്റ്റേഡിയം വരെ

പാർക്ക് ആൻഡ് റൈഡ് ഷട്ടിൽ സർവീസുകൾ:

 i.  P54-ലേക്ക് അൽ ബൈത്ത് സ്റ്റേഡിയം

 ii.  എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലേക്ക് P36, P34

 iii.  റാസ് അബു അബൗദ് സ്റ്റേഡിയത്തിലേക്ക് P71, P70

 iv.  P27-ലേക്ക് അൽ ജനൂബ് സ്റ്റേഡിയം

മെട്രോ ട്രയിൻ സേവനങ്ങൾക്ക് സമാന്തരമായി എല്ലാ MetroLink, MetroExpress സേവനങ്ങളുടെയും പ്രവർത്തന സമയം നീട്ടും.

നിലവിൽ, സ്‌റ്റേഡിയം, സ്‌റ്റേഡിയം ഇതര ബസ് സർവീസുകൾക്കായി ഏതാനും ഇലക്‌ട്രിക് ബസുകൾ ഉൾപ്പെടെ 600 ബസുകൾ ഉപയോഗിക്കാൻ കർവ പദ്ധതിയിടുന്നുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ആകെ ശേഷിയുടെ 75% ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കുക.

Exit mobile version