അറേബ്യൻ കുതിരകളുടെ സൗന്ദര്യം പ്രദർശിപ്പിച്ച് സൂഖ് വാഖിഫ് ഇൻ്റർനാഷണൽ ഇക്വസ്ട്രിയൻ ഫെസ്റ്റിവൽ 2025 ചൊവ്വാഴ്‌ച ആരംഭിച്ചു. സൂഖ് വാഖിഫിൻ്റെ പടിഞ്ഞാറൻ സ്ക്വയറിലാണ് പരിപാടി നടക്കുന്നത്, ഖത്തറിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി കുതിര ഉടമകൾ, ബ്രീഡർമാർ, ഫാമുകളിൽ നിന്നുള്ളവർ എന്നിവരടക്കം ഉദ്ഘാടന ദിവസം വലിയ പ്രേക്ഷകർ ഉണ്ടായിരുന്നു.
ആറാമത് സൂഖ് വാഖിഫ് ഇൻ്റർനാഷണൽ അറേബ്യൻ ഹോഴ്‌സ് ഷോ (എ) യോടെയാണ് ഫെസ്റ്റിവൽ ആരംഭിച്ചത്, ഒരു വയസ്സുള്ള കോൾട്ടുകളെ കേന്ദ്രീകരിച്ച് നടന്ന മത്സരം ശക്തമായിരുന്നു.
“92 കുതിരകൾ ഇതിൽ പങ്കെടുത്തു. വരാനിരിക്കുന്ന മത്സരങ്ങളിൽ കൂടുതൽ ആവേശം ഞങ്ങൾ പ്രതീക്ഷിക്കുന്നു. രണ്ട് വയസ്, മൂന്ന് വയസ്, നാല് വയസ്, ആറ് വയസ് പ്രായമുള്ള കുതിരകളെയാണ് കാറ്റഗറികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.” ഫെസ്റ്റിവലിൻ്റെ ജനറൽ സൂപ്പർവൈസർ അബ്ദുൾ റഹ്മാൻ അൽ-നാമ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരുൾപ്പെടെ ഈ വർഷം പങ്കെടുത്തവരുടെ എണ്ണം ഇരട്ടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 16 വരെ നടക്കുന്ന ഫെസ്റ്റിവലിൽ മികച്ച അറേബ്യൻ കുതിരകൾക്കായുള്ള മത്സരങ്ങൾ നടത്തുന്നു. ആദ്യ ദിവസം സൂഖ് വാഖിഫിൽ കുതിരപ്രേമികളും സന്ദർശകരും പങ്കെടുത്ത നിരവധി മത്സരങ്ങൾ ഉണ്ടായിരുന്നു.
നാല് ഗ്രൂപ്പുകളായി തിരിച്ച് ഇയർലിംഗ് ഫില്ലികൾക്കുള്ള യോഗ്യതാ റൗണ്ടുകളോടെയാണ് ദിവസം ആരംഭിച്ചത്. ഇതിനെത്തുടർന്ന് രണ്ട് റൗണ്ട് കോൾട്ട് മത്സരങ്ങൾ നടന്നു. മറ്റ് നിരവധി മത്സരങ്ങളും നടന്നു, വിജയികൾക്ക് സംഘാടകർ സമ്മാനങ്ങൾ നൽകി.
ജനുവരി 16ന് നടക്കുന്ന പ്രത്യേക ചടങ്ങിൽ ചാമ്പ്യൻമാർക്ക് സ്വർണം, വെള്ളി, വെങ്കലം എന്നിവ ലഭിക്കും.
ജനുവരി 17-ന് കുട്ടികളുടെ പൈതൃക പ്രവർത്തനങ്ങളും മത്സരങ്ങളും പരിപാടിയിൽ ഉൾപ്പെടുന്നു. ജനുവരി 18 മുതൽ 20 വരെ 14-ാമത് ഖത്തർ ഇൻ്റർനാഷണൽ അറേബ്യൻ പെനിൻസുല ഹോഴ്‌സ് ഷോ (എസ്) നടക്കും. ജനുവരി 21ന് അറേബ്യൻ കുതിരലേലവും നടക്കും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx