‘ചില’ എക്സപ്ഷണൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം

ദോഹ: ഒമിക്രോണ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഖത്തർ പ്രത്യേകം തരം തിരിച്ച ‘ചില’ എക്സപ്ഷണൽ രാജ്യങ്ങളുടെ ലിസ്റ്റിൽ നിന്ന് ഈജിപ്തിനെ ഒഴിവാക്കി. ഒമിക്രോണ് വ്യാപനം തീവ്രമായിരുന്ന ആഫ്രിക്കൻ രാജ്യങ്ങൾ ആയിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. നിലവിൽ, ബോട്സ്വാന, ഈശ്വതിനി, ലെസോത്തോ, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് പ്രസ്തുത പട്ടികയിൽ.

അതേസമയം, ഈജിപ്ത് എക്സപ്ഷണൽ റെഡ് ലിസ്റ്റിലെ സാധാരണ പട്ടികയിൽ തുടരും. ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളാണ് എക്സപ്ഷണൽ റെഡ് ലിസ്റ്റിൽ ഉള്ളത്. ഇതിൽ മേൽപ്പറഞ്ഞ 6 രാജ്യങ്ങൾ ഒഴിച്ചുള്ള 10 രാജ്യങ്ങൾക്കും നേരത്തെ മുതലുള്ള യാത്രാ/ക്വാറന്റീൻ പോളിസി തന്നെയാണ് ഇപ്പോഴുമുള്ളത്.

ലോകരാജ്യങ്ങളിലെ ഒമിക്രോണ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ രാജ്യങ്ങളുടെ ലിസ്റ്റിലും അനുബന്ധ ഘടകങ്ങളിലും നിരന്തരം മാറ്റങ്ങൾ വരുത്തുന്നുണ്ട്.

Exit mobile version