റിയൽ എസ്റ്റേറ്റ് പിടിച്ചെടുക്കുന്ന കരട് നിയമം ചർച്ച ചെയ്ത് ഖത്തർ ശൂറ കൗണ്സിൽ

പൊതുജന പ്രയോജനങ്ങൾക്കും പൊതുവായ താത്പര്യങ്ങൾക്കുമായി റിയൽ എസ്റ്റേറ്റ് ഭൂമികൾ താൽക്കാലികമായി ഏറ്റെടുക്കുന്നതും പിടിച്ചെടുക്കുന്നതും സംബന്ധിച്ച കരട് നിയമം ചർച്ച ചെയ്ത് ശൂറ കൗൺസിൽ. കൗൺസിൽ സ്പീക്കർ എച്ച്ഇ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ ഇന്നലെ നടന്ന പ്രതിവാര യോഗത്തിലാണ് രാജ്യത്തെ റിയൽ എസ്റ്റേറ്റ് വ്യവസായത്തിൽ നിർണായകമായേക്കാവുന്ന നിയമം ചർച്ചയായത്.

നിയമത്തിന്റെ വ്യവസ്ഥകളെക്കുറിച്ചുള്ള ഗഹനമായ ചർച്ചകൾക്ക് ശേഷം, കൗൺസിലിന്റെ നിയമ-നിയമനിർമ്മാണ കാര്യ സമിതിക്കും സേവന-പബ്ലിക് യൂട്ടിലിറ്റി കമ്മിറ്റിക്കും റഫർ ചെയ്യാൻ ശൂറ സമിതി തീരുമാനിച്ചു.

ഇത് കൂടാതെ, ഫിഫ അറബ് കപ്പ് നടത്തിപ്പിലെ ഖത്തറിന്റെ വിജയം, ഖത്തർ സമൂഹത്തിൽ സഹിഷ്ണുവായ മതമൂല്യങ്ങൾ സംരക്ഷിക്കേണ്ട ആവശ്യകത മുതലായവയും തിങ്കളാഴ്ച നടന്ന ശൂറയിൽ ചർച്ചയായി.

Exit mobile version