വമ്പൻ സമ്മാനങ്ങളുമായി “ഷോപ്പ് ഖത്തർ” വീണ്ടും

രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലായ ‘ഷോപ്പ് ഖത്തർ’ അടുത്ത വർഷം 2024 ജനുവരി 1 മുതൽ ജനുവരി 27 വരെ നടക്കുമെന്ന് വിസിറ്റ് ഖത്തർ പ്രഖ്യാപിച്ചു. ‘യുവർ ഷോപ്പിംഗ് പ്ലേഗ്രൗണ്ട്’ എന്നതാണ് ഈ വർഷത്തെ തീം.

റാഫിൾ നറുക്കെടുപ്പുകൾ, ക്യാഷ് പ്രൈസുകൾ, മത്സരങ്ങൾ, വിൽപ്പന, വിനോദം തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന ഫെസ്റ്റിവലിൽ ഖത്തറിലെ 13 മാളുകളും ഷോപ്പിംഗ് ഡിസ്ട്രിക്റ്റുകളും ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ പങ്കെടുക്കും.

ഷോപ്പ് ഖത്തർ 2024, പ്രശസ്ത പ്രാദേശിക ബാൻഡായ റൂഹ് അൽ ഷാർഖിന്റെ പ്രകടനത്തോടെ പ്ലേസ് വെൻഡോമിൽ ഉദ്ഘാടനം ചെയ്യും. ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ നടക്കുന്ന സമാപന ചടങ്ങിൽ അവസാന റാഫിൾ നറുക്കെടുപ്പും ഫൈനൽ സമ്മാന ജേതാവിന്റെ പ്രഖ്യാപനവും നടക്കും.  

ഷോപ്പ് ഖത്തർ, പ്ലേസ് വെൻഡോം, ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, ഹയാത്ത് പ്ലാസ, സിറ്റി സെന്റർ മാൾ, ലാൻഡ്മാർക്ക് മാൾ, തവാർ മാൾ, അൽ ഹസ്ം മാൾ, മഷീറബ് ഗല്ലേറിയ, ഗൾഫ് മാൾ, അൽ ഖോർ മാൾ, ലഗൂണ മാൾ, യുഡിസി, ദി പേൾ-ഖത്തർ എന്നിവയുൾപ്പെടെ 13 മാളുകൾ ഫെസ്റ്റിവലിൽ ഭാഗമാകും.

ഖത്തർ ടൂറിസം ഷോപ്പ് ഖത്തർ 2024 ന്റെ അവസാന ദിനത്തിൽ നടക്കുന്ന ‘മാൾ & റീട്ടെയിൽ അവാർഡ്’ ചടങ്ങിൽ മാളുകളെയും അവരുടെ വിവിധങ്ങളായ ടീം അംഗങ്ങളെയും ആദരിക്കും. 

എല്ലാ ആഴ്ചയും റാഫിൾ നറുക്കെടുപ്പ് നടക്കും; ആഴ്ച ഒന്ന് മാൾ ഓഫ് ഖത്തറിൽ (ജനുവരി 5), ആഴ്ച രണ്ടിന് എംഷൈറബ് ഗല്ലേറിയയിൽ (ജനുവരി 12), ആഴ്ച മൂന്ന് പ്ലേസ് വെൻഡോമിൽ (ജനുവരി 19), നാലാമത്തെ ആഴ്ച ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ (ജനുവരി 27) എന്നിങ്ങനെയാണ് നറുക്കെടുപ്പ്.

സമ്മാനങ്ങളിൽ നാല് ആഡംബര കാറുകൾ, വ്യത്യസ്ത തുകകളുടെ ക്യാഷ് പ്രൈസുകൾ, മറ്റു പ്രോത്സാഹന സമ്മാനങ്ങൾ എന്നിവ ഉൾപ്പെടും. നാല് ഭാഗ്യശാലികൾക്ക് 50,000 ഖത്തർ റിയാൽ വീതവും എട്ട് വിജയികൾക്ക് 20,000 റിയാൽ വീതവും 12 വിജയികൾക്ക് 10,000 റിയാൽ വീതവുമുള്ള സമ്മാനങ്ങൾ ലഭിക്കും. 

സന്ദർശകർക്ക് ഇൻവോയ്‌സുകൾ റിഡീം ചെയ്യാനും വൗച്ചറുകൾ നേടാനും കഴിയുന്ന റിഡംപ്ഷൻ ബൂത്തുകൾ മാളുകളിലുടനീളം ഉണ്ടാകും. ഒപ്പം അതുല്യമായ ഗെയിമിംഗ് അനുഭവങ്ങളും ഫോട്ടോ അവസരങ്ങൾക്കൊപ്പം ഓർമ്മകൾ പകർത്താനും കഴിയും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version