ദോഹ: ഖത്തറിലേക്ക് നിരോധിത മയക്കുമരുന്ന് കടത്താനുള്ള ശ്രമം എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് തടഞ്ഞു.’ഷാബൂ’ എന്ന പേരിൽ അറിയപ്പെടുന്ന, ഒരു കിലോ തൂക്കം വരുന്ന മെത്താംഫെറ്റാമൈൻ ക്രിസ്റ്റലുകളാണ് സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഇടയിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ചത്. “പാവപ്പെട്ടവന്റെ കൊക്കൈൻ” എന്നറിയപ്പെടുന്ന ഷാബൂ വെള്ള നിറത്തിലുള്ള മണമില്ലാത്ത ക്രിസ്റ്റലോ അതിന്റെ പൊടിയോ ആണ്.
എല്ലാ തരത്തിലുമുള്ള മയക്കുമരുന്നുകളും നാർക്കോട്ടിക്കോ സൈക്കോട്രോപ്പിക്കോ ഗണത്തിലുള്ള മറ്റു മരുന്നുകളും ഖത്തറിലേക്ക് കൊണ്ടുവരുന്നത് നിയമവിരുദ്ധമാണ്. ഇത്തരം മരുന്നുകൾ കടത്താൻ ശ്രമിക്കുന്നവർക്കെതിരെ ഖത്തർ കസ്റ്റംസിന്റെ മുന്നറിയിപ്പ് തുടരുകയാണ്. പരിശോധനയും കർക്കശമാക്കിയിട്ടുണ്ട്.