വിസിറ്റ് ഖത്തർ ആദ്യമായി സംഘടിപ്പിച്ച സീലൈൻ സീസൺ ജനുവരി 3-ന് ആരംഭിച്ചതിന് ശേഷം 48,000 സന്ദർശകരെ സ്വാഗതം ചെയ്‌തു.
അറേബ്യൻ പെനിൻസുലയുടെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങളുടെ അനുഭവം നൽകുന്ന, വലിയ രീതിയിൽ ജനപങ്കാളിത്തം ഉണ്ടായിരുന്ന സമരിയൻ നൈറ്റ് വെള്ളിയാഴ്ച്ച നടന്നു.
400-ലധികം അംഗങ്ങളുള്ള അൽ-സമ്രി ബാൻഡ് 23,000-ത്തിലധികം സന്ദർശകർക്ക് മുന്നിൽ അവരുടെ പരമ്പരാഗത സംഗീതവും കവിതയും അവതരിപ്പിച്ചു.
ഇവൻ്റിൻ്റെ അവസാന വാരാന്ത്യത്തിൽ അതിഥികൾ ഡ്രോൺ ഷോകൾ, കരിമരുന്ന് പ്രയോഗം, ഡിജിറ്റൽ റാഫിളിൻ്റെ ആവേശം എന്നിവയും ആസ്വദിച്ചു.
സീലൈൻ സീസൺ ജനുവരി 27 വരെ തുടരും. ഡെസേർട്ട് സഫാരികൾ, ഫുട്‌ബോൾ, വോളിബോൾ പോലുള്ള കുടുംബ സൗഹൃദ വിനോദങ്ങൾ, കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ, ക്രിയേറ്റീവ് വർക്ക്‌ഷോപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഖത്തറി സംസ്‌കാരം ആഘോഷിക്കുകയും ആവേശകരമായ സാഹസിക വിനോദങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്ന ഒരു സവിശേഷമായ സീസണൽ ഡെസ്റ്റിനേഷനാണ് സീലൈൻ എന്ന് സന്ദർശകരുടെ എണ്ണം കാണിക്കുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx