SAK സേവനം താൽക്കാലികമായി നിർത്തിവെച്ചു

2023 ഓഗസ്റ്റ് 4 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 2023 ഓഗസ്റ്റ് 5 ശനിയാഴ്ച രാത്രി 10 മണി വരെ തങ്ങളുടെ ഇലക്ട്രോണിക് SAK സേവനം താൽക്കാലികമായി നിർത്തിവച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക് സംവിധാനങ്ങൾ സംബന്ധിച്ച അപ്‌ഡേറ്റുകൾ നടക്കുന്നതിനാലാണ് സസ്‌പെൻഷൻ.

ഖത്തറിലെ നീതിന്യായ മന്ത്രാലയത്തിലെ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ വകുപ്പ് സ്വീകരിച്ച ഔദ്യോഗിക ആപ്ലിക്കേഷനാണ് SAK. ഇ-സേവനങ്ങൾ പ്രോസസ്സ് ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്. സേവനങ്ങൾ സുഗമമാക്കാനും ഉപയോക്താക്കൾക്ക് അവ വേഗത്തിലും സമർത്ഥമായും എത്തിക്കാനുമാണ് ആപ്പ് ഉപയോഗിക്കുന്നത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Exit mobile version