ചില വിഭാഗങ്ങൾക്ക് റിക്രൂട്ടർ ഇല്ലാതെ ആർപി; കരട് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം

ഖത്തറിൽ ചില വിഭാഗങ്ങൾക്ക് റിക്രൂട്ടർ ഇല്ലാതെ റസിഡൻസ് പെർമിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച കരട് കാബിനറ്റ് തീരുമാനത്തിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റിന്റെ പതിവ് യോഗത്തിലാണ് തീരുമാനം.

2023 ഡിസംബർ 6-ന് ബുധനാഴ്ച അമീരി ദിവാനിൽ വെച്ച് നടന്ന മന്ത്രിസഭ വിവിധ വിഷയങ്ങൾ പരിഗണിച്ചു.  2006-ലെ 27-ാം നമ്പർ നിയമം മുഖേന പുറപ്പെടുവിച്ച വ്യാപാര നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കരട് നിയമത്തിന് ശൂറ കൗൺസിൽ അംഗീകാരം നൽകിയതായും യോഗം അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version