പുതുവർഷ ആഘോഷങ്ങൾ തുടങ്ങുന്നതിനോട് അനുബന്ധിച്ച് ലുസൈൽ ബൊളിവാർഡിന് ചുറ്റുമുള്ള പ്രദേശത്ത് റോഡുകൾ അടച്ചു. തുറന്നിടുന്ന ഇതര റോഡുകളെ സംബന്ധിച്ചും ആഭ്യന്തര മന്ത്രാലയം അപ്‌ഡേറ്റ് പുറപ്പെടുവിച്ചു.
മാപ്പിൽ കാണുന്നത് പോലെ, ഫോക്സ് ഹിൽസ് അൽ ജുമൈലിയയിൽ നിന്ന് ലുസൈൽ ബൊളിവാർഡിലേക്കുള്ള പ്രധാന റോഡുകൾ അടച്ചു. പകരം ചുറ്റുമുള്ള റോഡുകൾ ഗതാഗതത്തിനായി തുറന്നിടും.
ഇന്ന് മുതൽ 2024 ഫെബ്രുവരി 17 വരെ ബൊളിവാർഡും അതിന്റെ പരിസര പ്രദേശങ്ങളിലുമാണ് അടച്ചിടൽ ബാധകമാവുക.
രാജ്യം ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന പരിപാടികൾക്കായി ബൊളിവാർഡിലെ പ്രധാന റോഡ് അടച്ചിടുമെന്ന് ലുസൈൽ സിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD