2025 ജനുവരി 25 മുതൽ ഒമർ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിൻ്റെ ഇരുവശങ്ങളിലേക്കുമുള്ള റോഡ് റോഡ് താൽക്കാലികമായി അടക്കുന്നതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. അസ്ഫാൽറ്റ് പാളികളുടെ ജോലികൾ അനുവദിക്കുന്നതിനായി രാവിലെ 6 മുതൽ 15 ദിവസത്തേക്ക് റോഡ് അടച്ചിടും.
ഈ സമയത്ത്, റോഡ് ഉപയോക്താക്കൾ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ അൽ യർമൂക്ക് സ്ട്രീറ്റോ അൽ ഖോർ റോഡോ ഉപയോഗിച്ച് അൽ താവോൺ സ്ട്രീറ്റിലേക്ക് പോകേണ്ടതുണ്ട്, വകുപ്പ് വ്യക്തമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp