സബാഹ് അൽ അഹമ്മദ് കോറിഡോറിൽ തൽക്കാലികമായി റോഡ് അടച്ചിടും

സബാഹ് അൽ അഹമ്മദ് കോറിഡോറിൽ, ഹമദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ദിശയിലുള്ള ഉമ്മുലെഖ്ബ ഇന്റർചേഞ്ച് അണ്ടർപാസിൽ നിന്ന് താനി ബിൻ ജാസിം ഇന്റർചേഞ്ച് അണ്ടർപാസിലേക്കുള്ള റോഡ് ഗതാഗതം ഒമ്പത് മണിക്കൂർ അടച്ചിടുമെന്നു പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.

2023 ഡിസംബർ 1 വെള്ളിയാഴ്ച പുലർച്ചെ 1 മണി മുതൽ രാവിലെ 10 മണി വരെയാണ് അടച്ചിടൽ.

അതേസമയം, സർവീസ് റോഡുകളിലും താനി ബിൻ ജാസിം ഇന്റർചേഞ്ച് സിഗ്നലുകളിലും ഗതാഗതം തുറന്നു കിടക്കും. അൽ ഷമാലിൽ നിന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഉം ലേഖ്ബ ഇന്റർചേഞ്ചിലെ മേൽപ്പാലം താൽക്കാലികമായി അടച്ചിടും.

അൽ ഷമാലിൽ നിന്നോ അൽ മർഖിയയിൽ നിന്നോ പോകുന്ന യാത്രക്കാർ ദുഹൈൽ ഇന്റർചേഞ്ച് ഉപയോഗിച്ച് സബാഹ് അൽ അഹമ്മദ് കോറിഡോറിലൂടെ ലക്ഷ്യസ്ഥാനത്ത് എത്താൻ വകുപ്പ് നിർദ്ദേശിച്ചു.

ദോഹയിൽ നിന്ന് സബാഹ് അൽ അഹമ്മദ് കോറിഡോറിലേക്ക് പോകുന്ന യാത്രക്കാർ സബാഹ് അൽ അഹമ്മദ് ഇടനാഴിയിലൂടെയുള്ള സർവീസ് റോഡുകൾ ഉപയോഗിച്ച് ഉമ്മു ലെഖ്ബ ഇന്റർചേഞ്ചിലേക്ക് വഴിതിരിച്ച് പോകണമെന്നും വകുപ്പ് വ്യക്തമാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version