വേട്ടപ്പക്ഷി മേളയ്ക്കുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതൽ

14-ാമത് ഖത്തർ ഇന്റർനാഷണൽ ഫാൽക്കൺസ് ആൻഡ് ഹണ്ടിംഗ് ഫെസ്റ്റിവൽ (മാർമി) 2023 ന്റെ രജിസ്ട്രേഷൻ 2022 ഡിസംബർ 24 ശനിയാഴ്ച കൾച്ചറൽ വില്ലേജ് ഫൗണ്ടേഷനിലെ (കത്തറ) ഖത്തർ അൽ ഗന്നാസ് അസോസിയേഷന്റെ ആസ്ഥാനത്ത് ആരംഭിക്കും. ഡിസംബർ 26 വരെ രജിസ്റ്റർ ചെയ്യാം.

അതേസമയം, യംഗ് ഫാൽക്കണർ, പ്രോമിസിംഗ് ഫാൽക്കണർ മത്സരങ്ങളിലെ രജിസ്ട്രേഷൻ സീലൈനിലെ സബ്ഖാത് മാർമിയിൽ നടക്കും. കൂടാതെ രജിസ്റ്റർ ചെയ്ത പങ്കാളികളെ എണ്ണി എല്ലാ ഫെസ്റ്റിവൽ ടൂർണമെന്റുകളിലെയും മത്സരാർത്ഥികൾക്കായി നറുക്കെടുപ്പ് നടത്തിയ ശേഷം ഷെഡ്യൂൾ സജ്ജീകരിക്കും.

ശൈഖ് ജോവാൻ ബിൻ ഹമദ് അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ വർഷം തോറും നടക്കുന്ന മേള ഖത്തർ അൽ ഗന്നാസ് സൊസൈറ്റിയാണ് സംഘടിപ്പിക്കുന്നത്. അറബ് പാരമ്പര്യവുമായി ചേർന്ന് നിൽക്കുന്നവയാണ് വേട്ടപ്പക്ഷികൾ.

സംഘാടക സമിതി യുവാക്കളിൽ നിന്ന് വിപുലമായ പങ്കാളിത്തം തേടുന്നുണ്ട്. അവർക്കായി വിപുലമായ സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version