ഇസ്‌ഘവ റവാബി ഹൈപ്പർമാർക്കറ്റിൽ “ബിഗ്ഗസ്റ്റ് ക്യാറ്റ് ഷോ” നാളെ

ഇസ്‌ഘവ, — മേഖലയിലെ ഏറ്റവും വലിയ ക്യാറ്റ് ഷോ ആയ റവാബി ഹൈപ്പർമാർക്കറ്റ് “ദി ബിഗ്ജസ്റ്റ് ക്യാറ്റ് ഷോ സീസൺ 2, 2024” നാളെ (ഓഗസ്റ്റ് 8, വ്യാഴം) 3:00 PM മുതൽ 5:00 PM വരെ ഇസ്‌ഘവ ഹൈപ്പർമാർക്കറ്റ് ശാഖയിൽ വച്ച് നടക്കും. ആഗസ്റ്റ് 8-ന് അന്താരാഷ്ട്ര കാറ്റ് ദിനത്തിന്റെ ഭാഗമായാണ് ഖത്തറിലെ പൂച്ച പ്രേമികളുടെ പ്രിയപ്പെട്ട ഓമനമൃഗങ്ങളെ ആദരിക്കുന്നതിനായി ഈ വമ്പൻ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

ഷോയിലേക്ക് പൂച്ചകളെ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഓഗസ്റ്റ് 3 ന് അവസാനിച്ചിരുന്നു. ഈ വർഷത്തെ ഷോ, പൂച്ചകളെ പ്രദർശിപ്പിക്കുന്നനൊപ്പം അവയെ പ്രിയപ്പെട്ടവർക്കായി പങ്കുവെക്കാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പൂച്ചകൾക്കുള്ള നെയിൽ ട്രിമ്മിംഗ്, ടീത്ത് ബ്രഷിംഗ് തുടങ്ങിയ സേവനങ്ങളും, കുട്ടികൾക്കായി ഫെയിസ് പെയിന്റിംഗ്, കളറിംഗ് തുടങ്ങിയ ഗെയിമുകളും സംഘടിപ്പിക്കുന്നു.

ഇതിനൊപ്പം, റവാബി ഹൈപ്പർമാർക്കറ്റ് ഇസ്‌ഘവ ശാഖയിൽ പുതിയ ‘പെറ്റ് സോൺ’ ക്രമീകരിച്ചിട്ടുണ്ട്, ഇവിടെ എല്ലാവിധ മൃഗങ്ങൾക്കുമുള്ള ഭക്ഷണങ്ങളും ഉപകരണങ്ങളും ലഭ്യമാകും. 

സംഗമത്തിൽ പങ്കെടുക്കാനായി എല്ലാ പെറ്റ് പ്രേമികളെയും ഉടമകളെയും റവാബി അധികൃതർ ഹൈപ്പർമാർക്കറ്റിലേക്ക് ക്ഷണിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version