റമദാൻ: ഫഹസ് കേന്ദ്രങ്ങളുടെ പുതുക്കിയ സമയം

റമദാൻ മാസത്തിൽ ഫാഹെസ് മാനേജ്‌മെന്റ് അതിന്റെ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു.

അൽ മസ്‌റൂവ, വാദി അൽ ബനാത്ത്/മെസൈമീർ, അൽ ഷഹാനിയ/അൽ എഗ്ദ, അൽ വക്ര/അൽ വുകൈർ എന്നിവിടങ്ങളിലെ പരിശോധനാ കേന്ദ്രങ്ങൾ രാവിലെ 6 മുതൽ വൈകിട്ട് 4 വരെ തുറന്ന് പ്രവർത്തിക്കുമെന്നും ഉച്ചകഴിഞ്ഞ് 3:30 ന്. ഗേറ്റ് അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.

രാവിലെ 7 മണിക്ക് തുറക്കുന്ന മദീനത്ത് അൽ ഷമാലിലെ മൊബൈൽ ഇൻസ്പെക്ഷൻ യൂണിറ്റ് 2, ഉച്ചയ്ക്ക് 12 മണിക്കാണ് അടയ്ക്കുക. 11:45 ന് ശേഷം വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version