ജോയിന്റ് റെയിൻഫാൾ എമർജൻസി കമ്മിറ്റിയെ പ്രതിനിധീകരിച്ച്, മുനിസിപ്പാലിറ്റി മന്ത്രാലയം മഴയെ നേരിടാനുള്ള മുൻകൂർ സന്നദ്ധത സ്ഥിരീകരിച്ചു. എല്ലാ തയ്യാറെടുപ്പുകളും നടത്തി, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് യഥാസമയം വെള്ളക്കെട്ടുകൾ പിൻവലിക്കുന്നതിന് ആവശ്യമായ വർക്ക് ടീമുകളും ഉപകരണങ്ങളും സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച (ജൂലൈ 28) മഴ പ്രവചിച്ചതിന് ശേഷം, വർക്ക് ടീമുകളും വാഹനങ്ങളും ആവശ്യമായ ഉപകരണങ്ങളും വിവിധ മേഖലകളിൽ വിതരണം ചെയ്തതായി കമ്മിറ്റിയിലെ ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിച്ചു.
എല്ലാ മുനിസിപ്പാലിറ്റികളും, പ്രത്യേകിച്ച് അൽ വക്ര, അൽ റയ്യാൻ മുനിസിപ്പാലിറ്റികളുടെ ചില പ്രദേശങ്ങളിൽ വെള്ളമൊഴുക്ക് ഉടനടി നീക്കം ചെയ്തതായി കൂട്ടിച്ചേർത്തു. വെള്ളക്കെട്ടുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ജോലികൾ രാപ്പകലില്ലാതെ തുടരുകയാണ്.
മന്ത്രാലയത്തിന്റെ ഏകീകൃത കോൾ സെന്ററിലെ പ്രധാന ഓപ്പറേഷൻ റൂമുകൾ മഴവെള്ളവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ റിപ്പോർട്ടുകൾ സ്വീകരിക്കുകയും അവ ഉടനടി നേരിടാൻ മുനിസിപ്പാലിറ്റികളിലെ നിയുക്ത എമർജൻസി റൂമുകളിലേക്ക് മാറ്റുകയും ചെയ്യുന്നു. അതേസമയം ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് സുരക്ഷാ അധികാരികളുമായി ഏകോപനം നടത്തി വരുന്നുണ്ട്.
കാറ്റിലും മഴയിലും കടപുഴകി വീണ മരങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നഗരസഭകളിലെ പാർക്ക് വകുപ്പുകളുടെ ഏകോപനത്തിന് പുറമെ, വെള്ളം പിൻവലിച്ചതിന് ശേഷം എല്ലാ റോഡുകളും വൃത്തിയാക്കുന്നതിനും അവയിൽ നിന്നുള്ള ജീവികളുടെ മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിന് പൊതു ശുചീകരണ വകുപ്പുമായും ചേർന്ന് പ്രവർത്തിക്കുന്നു.
പൊതുമരാമത്ത് അതോറിറ്റിയുടെ (188) നമ്പറിന് പുറമേ, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ (184) ഏകീകൃത കോൾ സെന്റർ വഴി 24 മണിക്കൂറും ഫോൺ കോളുകൾ സ്വീകരിച്ച് ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിനുള്ള സംവിധാനവും പ്രവർത്തിക്കുന്നു.
പബ്ലിക്ക് വർക്ക്സ് അതോറിറ്റി (അഷ്ഗാൽ), ആഭ്യന്തര മന്ത്രാലയം, ലെഖ്വിയ ഫോഴ്സ്, ഖത്തർ സായുധ സേന, ഖത്തർ എനർജി തുടങ്ങി രാജ്യത്തെ എല്ലാ വകുപ്പുകളും മഴക്കെടുതിയെ നേരിടാൻ സംയുക്തമായി രംഗത്തുണ്ട്.