2023 ജനുവരി 22 ഞായറാഴ്ച മുതൽ ഖത്തറിനു മുകളിൽ രാജ്യത്തുടനീളം മേഘങ്ങളുടെ അളവ് വർധിക്കുമെന്നും ഞായറാഴ്ച വൈകുന്നേരത്തോടെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും തിങ്കളാഴ്ച മുതൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിയുടെ അകമ്പടിയോടെയുള്ള ഈ കാലാവസ്ഥ ആഴ്ച അവസാനം വരെ തുടരും. വടക്കുകിഴക്കൻ-വടക്കുപടിഞ്ഞാറൻ കാറ്റും ഈ കാലയളവിൽ ശക്തമാകും.
ഇത്തരം കാലാവസ്ഥയിൽ അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് വകുപ്പ് അഭ്യർത്ഥിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB