റെയ്ഡ് തുടരുന്നു, ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് വൻമത്സ്യശേഖരം പിടികൂടി

ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു കമ്പനിയുടെ വെയർഹൗസിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത വിധം തണുത്തുറഞ്ഞ മത്സ്യത്തിന്റെ വൻ ശേഖരം പിടികൂടി. വിൽക്കാനെത്തിച്ച മത്സ്യശേഖരത്തിൽ ലേബലോ മറ്റോ ഇല്ലാത്തതിനാൽ എവിടെ നിന്നുള്ളതാണെന്നു തിരിച്ചറിഞ്ഞില്ല. വയലേഷൻ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത ശേഷം മുഴുവൻ മത്സ്യങ്ങളും പരിശോധന ഉദ്യോഗസ്ഥർ നശിപ്പിച്ചു കളഞ്ഞു.

ഖത്തറിൽ ഭക്ഷ്യവസ്തുക്കളുടെ വിവിധ നിർമാണ, സംഭരണ, പാക്കിംഗ് കേന്ദ്രങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ റെയ്ഡ് തുടരുകയാണ്. ഭക്ഷ്യസുരക്ഷ, ശുചീകരണ നിർദ്ദേശങ്ങൾ പാലിക്കാത്ത കേന്ദ്രങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. 

ഒക്ടോബറിൽ ഇത് വരെ മാത്രം 1650 റെയ്ഡുകളാണ് നടത്തിയത്. 55 നിയമലംഘനങ്ങൾ കണ്ടെത്തുകയും 7 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. 65 സാമ്പിളുകളാണ് ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തി നശിപ്പിച്ചു കളഞ്ഞത്.

Exit mobile version