ഖത്തറിലെ പ്രമുഖ ചിന്തകനും എഴുത്തുകാനുമായ റാബിയ ബിൻ സബാഹ് ബിൻ സയീദ് അൽ കുവാരി അന്തരിച്ചു

ഖത്തറിലെ പ്രമുഖ എഴുത്തുകാരനും പത്രപ്രവർത്തകനും ചിന്തകനും സർവകലാശാലാ പ്രൊഫസറുമായ റാബിയ ബിൻ സബാഹ് ബിൻ സയീദ് അൽ കുവാരി (62) ഇന്നലെ അന്തരിച്ചു. ഖത്തറിലെയും അറബ് ഗൾഫിലെയും ശ്രദ്ധേയമായ അക്കാദമിക് വിദഗ്ധരിൽ ഒരാളാണ് അൽ കുവാരി.

ഖത്തർ യൂണിവേഴ്‌സിറ്റിയിലെ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ പ്രൊഫസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

1987-ൽ അൽ ഷർഖ് ദിനപത്രത്തിൻ്റെ സ്ഥാപകരിൽ ഒരാളായിരുന്നു അൽ കുവാരി, “ചോദ്യചിഹ്നം” എന്ന പേരിൽ ഒരു പ്രതിവാര കോളം അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ഗൾഫ് രാജ്യങ്ങളിലെ പല പത്രങ്ങളിലും സമാനമായ കോളങ്ങൾ എഴുതിയിരുന്ന അൽ കുവാരി നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version