ക്യു ടെർമിനൽസ് ഖത്തർ ക്ലാസിക് സ്ക്വാഷ് പോര് തുടങ്ങി

ലോകോത്തര സ്‌ക്വാഷ് ആക്ഷനുമായി പ്രൊഫഷണൽ സ്‌ക്വാഷ് അസോസിയേഷൻ (പിഎസ്‌എ) ക്യു ടെർമിനൽസ് ഖത്തർ ക്ലാസിക് ഇന്നലെ ദോഹയിൽ ഖലീഫ ഇന്റർനാഷണൽ ടെന്നീസ് & സ്ക്വാഷ് കോംപ്ലക്‌സിൽ ആരംഭിച്ചു. സെപ്റ്റംബർ 9 മുതൽ 16 വരെയാണ് സ്‌ക്വാഷ് പോരാട്ടത്തിന് രാജ്യം വേദിയാവുക.

2015 ന് ശേഷം ആദ്യമായി പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇവന്റുകൾ ഒരുമിച്ച് ആണ് ഇക്കുറി നടക്കുന്നത്. പി‌എസ്‌എ വേൾഡ് ടൂർ പ്ലാറ്റിനം ടൂർണമെന്റ് ലോകമെമ്പാടുമുള്ള സ്ക്വാഷ് പ്രേമികളെ ഖത്തറിലേക്ക് എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.

ലോകത്തെ മുൻനിര സ്‌പോർട്‌സ് ബ്രോഡ്‌കാസ്റ്ററുകളിലൊന്നായ beIN സ്‌പോർട്‌സ് ക്യു ടെർമിനൽസ് ഖത്തർ ക്ലാസിക്ക് തത്സമയം പ്രദർശിപ്പിക്കും. 2015ന് ശേഷം ആദ്യമായി വാർഷിക സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഡ്രോയും ഇക്കുറി നടക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX

Exit mobile version