മാർച്ചിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിലേക്ക് ഫുഡ്, ബിവറേജസ് ഔട്ട്ലെറ്റുകളെ ക്ഷണിച്ച് ഖത്തർ ടൂറിസം

2023 മാർച്ചിൽ നടക്കുന്ന ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവലിലേക്ക് ഖത്തർ ടൂറിസം ഫുഡ് ആൻഡ് ബിവറേജസ് ഔട്ട്‌ലെറ്റുകളെ ക്ഷണിക്കുന്നു.

ഫുഡ് ഫെസ്റ്റിവലിന്റെ 12-ാം പതിപ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഫുഡ് ആൻഡ് ബിവറേജ് വെണ്ടർമാർ രജിസ്‌റ്റർ ചെയ്‌ത് അവരുടെ സിആർ, ഹെൽത്ത് സർട്ടിഫിക്കറ്റ് എന്നിവ അറ്റാച്ചുചെയ്യേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാവും. പരിപാടിയുടെ വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഭക്ഷ്യമേളയുടെ മുൻ പതിപ്പ് അറബ് കപ്പിനോട് അനുബന്ധിച്ച് 2021 ഡിസംബറിൽ അൽ ബിദ്ദ പാർക്കിൽ നടന്നിരുന്നു. മൂന്നാഴ്ചത്തെ ഫെസ്റ്റിവലിൽ ഫുഡ് സ്റ്റാളുകൾ, ഫുഡ് ട്രക്കുകൾ, ലൈവ് കുക്കിംഗ് ഷോകൾ, മാസ്റ്റർക്ലാസ്, പ്രദർശനങ്ങൾ, വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടുന്നു.

ഇക്കുറിയും വൈവിധ്യമാർന്ന അന്താരാഷ്ട്ര ഭക്ഷണങ്ങളുടെ ആഘോഷമായിരിക്കും ഫുഡ് ഫെസ്റ്റിവൽ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version