മരുന്ന് ഹോം ഡെലിവറിയുടെ നിരക്ക് ഉയർത്തി ഖത്തർ പോസ്റ്റ്

ഖത്തർ പോസ്റ്റ് മരുന്ന്, മറ്റ് മെഡിക്കൽ സാധനങ്ങൾ എന്നിവയുടെ ഹോം ഡെലിവറിക്കായി ഈടാക്കുന്ന ഫീസ്‌ QR 30 ആയി വർധിപ്പിച്ചു. നാളെ, ജനുവരി 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) എന്നിവയുടെ പങ്കാളിത്തത്തോടെ ഖത്തർ പോസ്റ്റ് നടത്തുന്ന ഹോം ഡെലിവറി സേവനം നടത്തുന്നത്.

ഹോം ഡെലിവറി സേവനം മരുന്നുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ, മെഡിക്കൽ ഉപഭോഗവസ്തുക്കൾ, ഭക്ഷണ ഉൽപ്പന്നങ്ങൾ എന്നിവ നൽകുന്നു.

എച്ച്എംസി മരുന്ന് ഹോം ഡെലിവറി സേവനം ആക്സസ് ചെയ്യുന്നതിന്, രോഗികൾ ഞായറാഴ്ച മുതൽ വ്യാഴം വരെ ദിവസവും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ 16000 എന്ന നമ്പറിൽ വിളിക്കണം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version