ഖത്തറിൽ അടുത്ത രണ്ട് ദിവസം മഴയും കാറ്റും ഉയർന്ന തിരയും, മുന്നറിയിപ്പുമായി ക്യുഎംഡി

ദോഹ: നാളെ മുതൽ ചൊവ്വാഴ്ച വരെ സമുദ്രമേഖലയിൽ മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥ വകുപ്പ്. ഇടിയോട് കൂടിയ മഴയും ശക്തമായ കാറ്റും ഉയർന്ന തിരമാലയും ഈ ദിവസങ്ങളിൽ ക്യൂഎംഡി പ്രവചിക്കുന്നു.

25 നോട്ട് വരെ വേഗത പ്രാപിക്കാവുന്ന വടക്കുകിഴക്കൻ ദിശയിൽ വീശുന്ന കാറ്റിനൊപ്പം ഇടിയോട് കൂടിയ മഴയുമുണ്ടാകും. വേലിയേറ്റം 7 അടി വരെ ഉയർന്നേക്കും.

മുന്നറിയിപ്പിനൊപ്പം, ഒമാനിൽ വീശിയടിച്ച ട്രോപ്പിക്കൽ ചുഴലിക്കാറ്റ് ഷഹീനിന്റെ റഡാർ ദൃശ്യങ്ങളും ക്യൂഎംഡി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ന് രാവിലെയോടെ ഒമാൻ തീരം തൊട്ട കാറ്റ് മസ്ക്കറ്റിലും സൗത്ത് അൽ ബത്തിനായിലും കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനുമാണ് കാരണമായത്. ഇന്നലെ ഖത്തറിലെ ഗൾഫ് മറൈൻ സെന്ററിനെ ഉദ്ധരിച്ച് ഷഹീൻ ചുഴലിക്കാറ്റിന്റെ സഞ്ചാരദിശയെ സംബന്ധിച്ച് ക്യൂഎംഡി മുന്നറിയിപ്പ് നൽകിയിരുന്നു.

Exit mobile version