ഖത്തറിൻ്റെ പല ഭാഗങ്ങളിലും മഴ പെയ്‌തു, തുടർന്നുള്ള ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വകുപ്പ്

ഖത്തറിൻ്റെ പല ഭാഗങ്ങളിലും ശനിയാഴ്ച്ച മഴ പെയ്‌തു. അടുത്ത ആഴ്ച്ചയുടെ പകുതി വരെ രാജ്യത്ത് മഴ തുടരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.

“കാലാവസ്ഥ മേഘാവൃതമായിരിക്കും, ദോഹ ഉൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ട്.” ക്യുഎംഡി പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായും അവർ സൂചിപ്പിച്ചു.

“മഴ നേരിയതോ മിതമായതോ ആയിരിക്കാം, ചിലപ്പോൾ ഇടിമിന്നലോടുകൂടി ശക്തമാക്കാനും സാധ്യതയുണ്ട്.” QMD കൂട്ടിച്ചേർത്തു.

ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ കനത്ത മഴയ്ക്കും 4-7 അടി വരെ ഉയരമുള്ള തിരമാലകളും, അവ ചിലപ്പോൾ 10 അടി വരെ ഉയരാനും സാധ്യതയുണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകി.

കാറ്റ് വടക്കുകിഴക്ക് നിന്ന് തെക്കുകിഴക്കോട്ട് 5-15 KT വേഗതയിൽ വീശും, 21 KT വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

ശനിയാഴ്ച്ച രാവിലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില അൽ കരാന സ്റ്റേഷനിലെ 16 ഡിഗ്രി സെൽഷ്യസാണ്, ദോഹയിൽ 18 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Exit mobile version