ഖത്തറിലെ ഇന്നത്തെ കാലാവസ്ഥ പ്രവചിച്ച് ക്യുഎംഡി, നേരിയ മഴക്കു സാധ്യതയെന്ന് റിപ്പോർട്ട്

ഖത്തറിൽ കടൽത്തീരത്ത് ഇന്ന് വൈകുന്നേരം ആറു മണി വരെ ചൂടുള്ള, ചിതറിക്കിടക്കുന്ന മേഘങ്ങളോടു കൂടിയ കാലാവസ്ഥ ആയിരിക്കുമെന്ന് ക്യുഎംഡി അറിയിച്ചു. ചില സമയങ്ങളിൽ ആകാശം ഭാഗികമായോ മുഴുവനായോ മേഘാവൃതമായി കാണപ്പെടാനുള്ള സാധ്യതയുണ്ടെന്നും അവർ പ്രസ്‌താവനയിൽ പറയുന്നു.

പുറംകടലിൽ മങ്ങിയതും ഭാഗികമായി മേഘാവൃതമായതുമായ അന്തരീക്ഷമാണ് ഉണ്ടാവുക. ചില സമയങ്ങളിൽ അത് പൂർണമായും മേഘാവൃതമായേക്കാം. നേരിയ മഴക്കുള്ള സാധ്യതയുണ്ടെന്നും ക്യുഎംഡി അറിയിച്ചു.

കാറ്റ് കടൽത്തീരത്ത് തെക്കുപടിഞ്ഞാറ് ദിശയിലേക്കാണ് ഉണ്ടാവുക. പിന്നീടത് 5 മുതൽ 15 നോട്ട് വരെ വേഗതയിൽ വടക്കുപടിഞ്ഞാറ്, അല്ലെങ്കിൽ വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങിയേക്കാം. പുറംകടലിൽ ഇതിന്റെ വേഗത 3 മുതൽ 13 നോട്ട് ആയിരിക്കും.

കടൽത്തീരത്ത് തിരമാലകൾ ഒന്നോ രണ്ടോ അടിയായി ഉയരുമെങ്കിൽ പുറംകടലിൽ അത് മൂന്നടി വരെ ഉയരാനുള്ള സാധ്യതയുണ്ട്. ദൂരക്കാഴ്‌ച കടൽത്തീരത്ത് 5 മുതൽ 9 കിലോമീറ്റർ വരെയാണെങ്കിൽ പുറംകടലിൽ അത് 4 മുതൽ 9 കിലോമീറ്റർ വരെയാകുമെന്നും ക്യുഎംഡി വ്യക്തമാക്കി.

Exit mobile version