ഖത്തർ മലയാളി ഗ്രൂപ്പിന് കുട്ടികളുടെ കരുതൽ

ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന കമ്മ്യൂണിറ്റി ഇഫ്‌താറിൽ ഇസ്ലാഹി സെന്ററിന്റെ സ്റ്റുഡന്റസ് വിങ്ങുകളായ ടീൻസ് ഇന്ത്യ ക്ലബും (TIC) സെന്റർ ഫോർ ഇസ്ലാഹി സ്റ്റുഡന്റസും (CIS) സംയുക്തമായി സമാഹരിച്ച ക്യാഷ് കൈമാറി.

സമൂഹത്തിലെ നന്മകളിൽ ഇടപെട്ടു പ്രവർത്തിക്കുന്ന ഖത്തർ മലയാളി ഗ്രൂപ്പിന്റെ അഡ്മിൻ ഫയാസ് മുഹമ്മദ് തുക ഏറ്റുവാങ്ങി. ഈ തുക ഖത്തറിലെ ആവശ്യക്കാരായിട്ടുള്ള ആളുകളുടെ നോമ്പുതറക്കായി ഉപയോഗപ്പെടുത്തും.

നോമ്പിന്റെ ആദ്യ വാരങ്ങളിൽ ഖത്തറിലെ ലേബർ ക്യാമ്പുകളിൽ ലൈറ്റ് യൂത്ത് ക്ലബ്ബുമായി (LYC ) സഹരിച്ചുകൊണ്ട് TIC യും CIS ആയിരത്തോളം ആളുകൾക്ക് ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഖത്തറിലെ പ്രമുഖ സംഘടന നേതാക്കന്മാർ എല്ലാം പങ്കെടുത്ത ഇഫ്‌താർ സംഗമം വേറിട്ട അനുഭവമായി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version