ബൈജൂസും ക്യു.ഐ.എയും സഹകരിച്ച്, ദോഹയിൽ അത്യാധുനിക എഡ്-ടെക്/വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കുന്നു

ദോഹ: ലോകത്തിലെ മുൻനിര എഡ്-ടെക് കമ്പനിയായ ബൈജൂസും ഖത്തറിന്റെ സോവറിൻ വെൽത്ത് ഫണ്ടായ ക്യുഐഎയും സഹകരിച്ച് ദോഹയിൽ പുതിയ എഡ്‌ടെക് ബിസിനസും അത്യാധുനിക ഗവേഷണ വികസന കേന്ദ്രവും ആരംഭിക്കുന്നു.

ദോഹയിലെ പുതിയ സ്ഥാപനം, മെന (മിഡിലീസ്റ്റ്‌-നോർത്ത് ആഫ്രിക്ക) മേഖലയിലെ വിദ്യാർത്ഥികൾക്കായി അത്യാധുനിക പഠന പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഗവേഷണവും നവീകരണവും ലക്ഷ്യമിടും.

ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനും ക്യുഐഎ സിഇഒ മൻസൂർ അൽ മഹമൂദും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ക്യുഐഎ ചെയർമാനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുടെയും ബൈജൂസിന്റെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ധാരണാപത്രം ഇന്നലെ ദോഹ ഫോറത്തിൽ ഒപ്പുവച്ചു. 

ധാരണാപത്രം അനുസരിച്ച്, MENA- കേന്ദ്രീകൃത ഓൺലൈൻ വിദ്യാഭ്യാസ ബിസിനസിന് വേദിയൊരുക്കാൻ QIA-യും BYJU’S-ഉം ഒരുമിച്ച് പ്രവർത്തിക്കും.  ഖത്തറിലെ ബൈജുവിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ പുതിയ സ്ഥാപനം, ബൈജുവിന്റെ വ്യക്തിപരവും നൂതനവുമായ പഠന ഓഫറുകൾ മേഖലയിലേക്ക് അവതരിപ്പിക്കും.  

കൂടാതെ, അറബി ഭാഷയിൽ തന്നെ ലഭ്യമാക്കുന്ന പഠന ഉള്ളടക്കവും ഉൽപ്പന്നങ്ങളും സൃഷ്ടിക്കുന്നതിനായി ഖത്തറിൽ ഒരു പുതിയ ഗവേഷണ വികസന കേന്ദ്രവും ഇത് സ്ഥാപിക്കും.

2019 മുതൽ, QIA ബൈജൂസിലെ ഒരു പ്രധാന നിക്ഷേപകരാണ്. കൂടാതെ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പിലേക്കും എഡ്‌ടെക് മേഖലയിലെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയിലേക്കും കമ്പനിയുടെ ത്വരിതഗതിയിലുള്ള വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.  

120 രാജ്യങ്ങളിലായി 150+ ദശലക്ഷത്തിലധികം പഠിതാക്കളും ഉൽപ്പന്നങ്ങളുമായി, K-12, ടെസ്റ്റ് പ്രെപ്പ്, പ്രൊഫഷണൽ അപ്‌സ്കില്ലിംഗ് സെഗ്‌മെന്റുകളിലുടനീളമുള്ള വിദ്യാർത്ഥികൾക്കായി വ്യക്തിഗതമാക്കിയ പഠന പരിപാടികൾ വാഗ്ദാനം ചെയ്യുന്ന മാർക്കറ്റ് ലീഡറായി BYJU മാറിയിട്ടുണ്ട്.

Exit mobile version