ഓണവും കേരളപ്പിറവിയും, “കേരളോത്സവം” സംഘടിപ്പിച്ച് QGET

ഖത്തറിലെ, തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ പൂർവ്വവിദ്യാർഥികളുടെ സംഘടനയായ, QGET ഓണവും കേരളപ്പിറവിയും, “കേരളോത്സവം” നവംബർ ഒന്നിന് പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഖത്തർ എംബസ്സിയുടെ അനുബന്ധ സംഘടനകളുടെ പ്രതിനിധികളും, മറ്റു എഞ്ചിനീയറിംഗ് കോളേജ് പൂർവവിദ്യാർഥി സംഘടനാ പ്രതിനിധികളും, QGET ന്റെ മുതിർന്ന അംഗങ്ങളും, നേതാക്കന്മാരും, അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന വലിയ സദസ്സിനെ സാക്ഷിയാക്കി, നിരവധി കലാപരിപാടികളോടെ, അബു ഹമൗറിലെ ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂളിൽ ഓണ സദ്യയോടെ തുടങ്ങിയ പരിപാടികൾ, ദോഹയിലെ പ്രമുഖ സംഗീത ബാൻഡായ, ദി ഇക്കോസ്‌ അവതരിപ്പിച്ച സംഗീത നിശയോടെ പരിസമാപിച്ചു.

കലാപരിപാടികൾക്ക് തുടക്കം കുറിച്ച് നടന്ന കലാ സാംസ്കാരിക സമ്മേളനം മുതിർന്ന അംഗങ്ങളായ ജോൺ ഇ ജെ, രാജൻ സി കെ എന്നിവരോടൊപ്പം മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളും അതിഥികളും ചേർന്ന് നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ്, കെ വി ടോമി അധ്യക്ഷം വഹിച്ചു സംസാരിച്ചു. ട്രെഷറർ, വർഗീസ് വർഗീസ് സ്വാഗതം ആശംസിക്കുകയും ജനറൽ സെക്രട്ടറി, ഗോപു രാജശേഖർ നന്ദി അർപ്പിക്കുകയും, വൈസ് പ്രസിഡന്റ് Dr. ഗോപാൽ റാവു, മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായ ഷഹ്നാ സുബൈർ, ലക്ഷ്മി, അംജദ്, സുദേവ്, ഇല്യാസ്, നിഷാബ്, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ പി അബ്ദുൾ റഹ്മാൻ, ഇന്ത്യൻ കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റ്, സുബ്ബ്രമണ്യ ഹെബ്ബഗലു, ഐബിപിസി വൈസ് പ്രസിഡന്റ് , രാമകൃഷ്ണൻ , മറ്റു എഞ്ചിനീയറിംഗ് കോളേജ് സംഘടന പ്രതിനിധികൾ ആശംസകൾ അറിയിച്ചു.

കലാസാംസ്കാരിക സമ്മേളനത്തിന് മുന്നോടിയായി ഓണം ഘോഷയാത്രക്ക്‌ മേളം ദോഹയിലെ വാദ്യ കലാകാരൻമാർ ഒരുക്കിയ ചെണ്ടമേളം, മാവേലി, തനതു വേഷം ധരിച്ചുവന്ന അംഗങ്ങൾ എന്നിവർ മാറ്റു കൂട്ടി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Exit mobile version